പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

നഗരൂർ, കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന സുധി (23) യെ ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരൂരിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മുമ്പും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി.ഐ ബി.ജയൻ എസ്.ഐമാരായ വിജിത്ത് കെ നായർ,രാജി കൃഷ്ണ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.കോടതി പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!