Search
Close this search box.

ബസ് കടന്നുപോയപ്പോൾ റോഡിൽ കെട്ടിനിന്ന വെള്ളം ദേഹത്ത് തെറിച്ചു, ബസിന്റെ ചില്ല് എറിഞ്ഞുതകർത്തു

eiDH1N552640

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത സംഭവത്തിൽ അറസ്റ്റ്. ആലുവ ഇടത്തല മണലിമുക്ക് പഴയതിൽ വീട്ടിൽ മാത്യുവാണ് (59) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് പുനലൂരേക്ക് പോവുകയായിരുന്ന ബസിന്റെ ചില്ലാണ് തകർത്തത്. പിക്കപ്പ് ഡ്രൈവറാണ് അറസ്റ്റിലായ മാത്യു.

തിരുവനന്തപുരത്ത് ലോഡിറക്കിയശേഷം മടങ്ങുകയായിരുന്ന ഇയാൾ വെഞ്ഞാറമൂടിനു സമീപമുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തശേഷം പുറത്തിറങ്ങി നിൽക്കവെ ബസ് കടന്നുപോയപ്പോൾ റോഡിൽ കെട്ടിനിന്ന വെള്ളം ഇയാളുടെ ദേഹത്ത് തെറിച്ചു. ഇതോടെ പ്രകോപിതനായ പ്രതി റോഡ് വശത്ത് നിന്ന് കല്ലെടുത്ത് ബസിനു നേരെ എറിയുകയും പിൻവശത്തെ ചില്ല് പൊട്ടുകയുമായിരുന്നു.

തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും വെഞ്ഞാറമൂട് പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!