മണമ്പൂർ : കവലയൂർ ഗവ എച്ച്എസ്എസ്സിൽ ഹയർസെക്കന്ററി വിഭാഗത്തിലെ നിർധനരായ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ കൈമാറി എസ്എഫ്ഐ മണമ്പൂർ ലോക്കൽ കമ്മിറ്റി.
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടതിനാൽ പാഠപുസ്തകങ്ങൾ വാങ്ങാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികളുണ്ടെന്ന വിവരം എസ്എഫ്ഐ പ്രവർത്തകർ മനസിലാക്കുകയും തുടർന്ന് പ്രിൻസിപ്പൽ സുധീർ എം എസ് ന്റെ സഹകരണത്തോട് കൂടി 30 ഓളം വരുന്ന വിദ്യാർത്ഥികൾക്കാണ് ടെസ്റ്റ് ബുക്കുകൾ ആവശ്യമുണ്ടെന്ന് അറിയുകയും ചെയ്തത്.ഇതിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ സ്വരൂപ്പിച്ച തുകയിൽ നിന്നും പാഠപുസ്തകങ്ങൾ വാങ്ങുകയും
തുടർന്ന് പിടിഎ പ്രസിഡന്റും ജനപ്രതിനിധിയുമായ സുരേഷ്, ജനപ്രതിനിധി മുഹമ്മദ് റാഷിദ്, എസ്എഫ്ഐ മണമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വർക്കല ഏരിയഎക്സിക്യൂട്ടീവ് മെമ്പറുമായ മിഥുൻകാന്ത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് യാസിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സുധീർ ന് പാഠപുസ്തകങ്ങൾ കൈമാറി.