Search
Close this search box.

കിളിമാനൂരിൽ ‘കാലം കിളിമാനൂർ’ രൂപീകരിച്ചു

eiVYAF746143

കിളിമാനൂർ കേന്ദ്രീകരിച്ച് കാലം (കിളിമാനൂർ ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ആറ്റ്യൂണിംഗ് മൂവ്മെൻറ് ) എന്ന സാംസ്ക്കാരിക സംഘടന രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കലയും സാഹിത്യവും പരിപോഷിപ്പിക്കുക, പ്രദേശത്തെ കലാ സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുക എന്നിവ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും , പ്രാദേശിക കവികളെ ഉൾപ്പെടുത്തിയുള്ള കവിയരങ്ങ്, പ്രൊഫഷണൽ നാടകോത്സവം, സിനിമ പ്രദർശനവും , പുസ്‌തക ചർച്ച ഇവ സംഘടിപ്പിക്കലുമാണ് കാലം ലക്ഷ്യമിടുന്നത് .

വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തിലെ മുൻ നിര പ്രഭാഷകരെ ഉൾപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും ഉൾപ്പെടുന്നു .സംഘടന ടിക്കറ്റ് വച്ച് പരിപാടികൾ നടത്തുന്നതല്ല. കിളിമാനൂരിൻറെ സ്വന്തം ഫെസ്റ്റ് എല്ലാ വർഷവും നടത്താനുള്ള തീരുമാനവും ഉണ്ടത്രെ .സമസ്തമേഖലയിലുമുള്ള പ്രതിഭകള കിളിമാനൂരിൽ എത്തിക്കാനും അവരുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കലും ലക്ഷ്യങ്ങളിൽ ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

കാലത്തിൻറെ ഉദ്ഘാടനം ഡിസംബർ 29 നടത്താനാണ് തീരുമാനിച്ചിട്ടുള്ളത് സിനിമാതാരം ജയൻ ചേർത്തലയാണ് ഉദ്ഘാടകൻ . മോട്ടിവേറ്ററും മിനി സ്‌ക്രീൻ താരവുമായ കിഷോർ ആണ് മുഖ്യ പ്രഭാഷകൻ ,കവി കുരിപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും .ഗസൽ ഗായകൻ അലോഷി ആദമിൻറെ പരിപാടിയും മെഗാ തിരുവാതിരയും ഉണ്ടാകും .വേദിയിൽ മേഖലകളിൽ പ്രശസ്‌തരായ കിളിമാനൂരിലെ പ്രതിഭകളെ ആദരിക്കും .

രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
പ്രസിഡൻറ് കെ.വി.വേണുഗോപാൽ, വൈസ് പ്രസിഡൻറ് എ.ഫത്തഹുദിൻ , സെക്രട്ടറി പി. ഹരീഷ് , ജോയിൻറ് സെക്രട്ടറി ടി.താഹ, ട്രഷറർ ബി.സോമരാജൻ എന്നിവർ പങ്കെടുത്തു .

ലോഗോ ക്ഷണിക്കുന്നു

കിളിമാനൂർ കേന്ദ്രമായി ആരംഭിച്ച കാലം കിളിമാനൂർ എന്ന സാംസ്കാരിക സംഘടനയ്ക്ക് അനുയോജ്യ മായ ലോഗോ ക്ഷണിക്കുന്നു.

മെയിലിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 14.

തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉദ്ഘാടന വേദിയിൽ പാരിതോഷികവും പ്രശസ്തി പത്രവും നൽകുന്നതാണ്.

അന്വേഷണങ്ങൾക്ക്: 9995514930.

kaalam kilimanoor@gmail.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!