Search
Close this search box.

പൂവത്തൂരിന് തിലകക്കുറിയായി പുതിയ ഗ്രന്ഥശാല

IMG-20231109-WA0027

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിൽ പൂവത്തൂരിൽ നിർമാണം പൂർത്തീകരിച്ച ഇ.കെ നയനാർ സാംസ്‌കാരിക ഗ്രന്ഥശാല മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഗ്രന്ഥശാല വരും തലമുറകൾക്ക് അറിവിന്റെയും പ്രചോദനത്തിന്റെയും വഴികാട്ടിയാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷനായി.

2008ൽ വാടക കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തനം തുടങ്ങിയത്. തുടർന്ന് മികച്ച സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ഗ്രന്ഥശാല ലൈബ്രറി കൗൺസിൽ അഫിലിയേഷൻ നേടി.

2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി , പൊതുപ്രവർത്തകനായിരുന്ന പൂവത്തൂർ ശ്രീധരപണിക്കരുടെ കുടുംബം നൽകിയ രണ്ട് സെന്റ് സ്ഥലത്തിലാണ് നഗരസഭ പുതിയ ഗ്രന്ഥശാല നിർമിച്ചത്. ആറര ലക്ഷം രൂപയാണ് നിർമാണ ചെലവ്. ചടങ്ങിൽ ശ്രീധരപണിക്കരുടെ കുടുംബാംഗത്തെയും, സാഹിത്യകാരൻ വി.ഷിനിലാലിനെയും, പഠന കായികരംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സതീശൻ, വിവിധ കൗൺസിലർമാർ,നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!