ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോൽസവം : ഹൈസ്കൂൾ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാർ.

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിന് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ കൊടിയിറങ്ങി. നാലു ദിവസം നീണ്ടു നിന്ന കൗമാര കലാമാമാങ്കം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പരാതികൾ ഒന്നുമില്ലാതെ മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംഘാടകർക്ക് കഴിഞ്ഞത് മേളയുടെ പകിട്ട് വർദ്ധിപ്പിച്ചു. എൽ.പി. ജനറൽ വിഭാഗത്തിൽ

ഗവ.യു.പി.എസ്. വെഞ്ഞാറമൂടും, ആറ്റിങ്ങൽ ഡയറ്റ് സ്കൂളും പെരുംകുളം എ.എം.എൽ.പി. സ്കൂളും ചാമ്പ്യൻമാരായി. ചെമ്പൂർ ഗവ. എൽ.പി. സ്കൂൾ രണ്ടാം സ്ഥാനം നേടി. യു.പി. ജനറൽ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. യു.പി.സ്കൂളും കീഴാറ്റിങ്ങൽ വൈ. എൽ.എം. യു.പി.സ്കൂളും ചാമ്പ്യൻമാരായി. ആറ്റിങ്ങൽ സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ചിറയിൻകീഴ് ശാരദ വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളും നേടി.
അറബിക് കലോൽസവത്തിൽ എൽ.പി. വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് ആറ്റിങ്ങൽ ഡയറ്റ് സ്കൂളും പെരുംകുളം എ.എം.എൽ.പി. സ്കൂളും പങ്കു വച്ചു. യു.പി. വിഭാഗത്തിൽ കീഴാറ്റിങ്ങൽ വൈ.എൽ.എം. യു.പി. സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കന്ററി സ്കൂളും ചാമ്പ്യൻമാരായി. സംസ്കൃതോൽസവം യു.പി. വിഭാഗത്തിൽ പാലവിള ഗവ. യു.പി. സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തേമ്പാമൂട് ജനത ഹയർ സെക്കന്ററി സ്കൂളും ചാമ്പ്യൻമാരായി. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച സമാപന സമ്മേളനം വി. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ, നഗരസഭാ കൗൺസിലർ എ. നജാം, ജനറൽ കൺവീനർ എ. ഷീബ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ. ഹസീന, പ്രോഗ്രാം കമ്മിറ്റി കൺവീനർ റ്റി.യു. സഞ്ജീവ് എന്നിവർ സംസാരിച്ചു. കലോൽസവ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!