ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം ; അറബിക് കലോത്സവത്തിൽ 13-ാം തവണയും കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ

IMG-20231111-WA0060

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവം യു.പി വിഭാഗത്തിൽ തുടർച്ചയായി 13-ാം തവണയും കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി. സ്കൂൾ ചാമ്പ്യന്മാരായി.

ജനറൽ വിഭാഗത്തിലും ഇത്തവണ വൈ.എൽ.എം ഓവറോൾ കിരീടം നേടി. സംസ്‌കൃത കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിലെ പതിമൂന്ന് ഇനങ്ങളിൽ പന്ത്രണ്ടിലും വൈ.എൽ.എം ലെ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്.
ആറ്റിങ്ങൽ ഉപജില്ലയിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡ് ആണ് ഇതോടുകൂടി ഈ സ്കൂളിന് സ്വന്തമാക്കുന്നത്. സ്കൂളിലെ അറബിക് അധ്യാപകരായ ജമീൽ മാഷും ഹൻസീർ മാഷും ആണ് വിദ്യാർത്ഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!