കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി അബ്ദുൽ കരീംമിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരിയാക്കിയും ആട്ടിൻകുട്ടിയെ മോഷ്ടിച്ചു കൊണ്ട് പോയി പ്രകൃതി വിരുദ്ധപീഢനത്തിനിരിയാക്കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത് .
വർക്കല പുത്തൻ വീട്ടിൽ ശങ്കരൻ എന്നുവിളിക്കുന്ന അജിത്ത്നെയാണ് അറസ്റ്റ് ചെയ്തത്. പ്രതി അജിത്ത് വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഉളളതായി രഹസ്യവിവരം കിട്ടിയതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും, പോലീസിനെ ആക്രമിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു.
അബ്ദുൽ കരീമിന്റെ വീട്ടിലെ ആട്ടിൻ കൂട്ടിൽ നിന്നും പ്രതി, 6 മാസം പ്രായമുളള ആട്ടിൻകുട്ടിയെ സമീപത്തെ പുരയിടത്തിൽ വച്ച് പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കി ക്രൂരമായി കൊല്ലുകയായിരുന്നു. പാലോട് വെറ്റിനറി അസിസ്റ്റൻറ് ഡയറക്ടർ ഡോ: നന്ദകുമാർ ജില്ലാ വെറ്റിനറി ഡോക്ടർ ഹരീഷ് എന്നിവരുടെ നേതൃത്യത്തിൽ ആട്ടിൻകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയതിൽ ആട്ടിൻകുട്ടിയുടെ അവയവങ്ങൾ അറുത്ത് മാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത് .
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ അജിത്ത് രാത്രി കാലങ്ങളിൽ പുറത്തിറങ്ങി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതിയെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾ നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും അറിയുന്നു.
കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി, ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ