വിശ്വമാനവികതയുടെ നിർമ്മിതിക്കായി ജാതി,മത,വംശ സങ്കുചിതത്വങ്ങൾക്ക് പകരം ബഹുസ്വരത യെ പരിപോഷിപ്പി ക്കണമെന്ന് നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. “ബഹുസ്വരതയും മാനവികതയും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരുംകൊലകളും അക്രമങ്ങളും നടമാടുന്ന ഈ കാലഘട്ടത്തിൽ സാഹോദര്യത്തിന്റെയുംവിശ്വ മാനവികതയുടെയും മഹനീയമായ സന്ദേശം നൽകാൻ മനുഷ്യരാശിക്ക് സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യ നീതിയും സമാധാനവും വളർത്തി കൊണ്ട് വരാൻ ആധുനിക സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തർ അധ്യക്ഷത വഹിച്ചു. സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഫോറം സംസ്ഥാന സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു.