ന്യൂഡൽഹി : ചരിത്രം ഉറങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പിന് അറുതി വരുത്തണമെന്നും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകണമെന്നും അടൂർ പ്രകാശ് എംപി പാർലമെന്റിൽ അവതരിപ്പിച്ച സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യമുള്ള നാടാണ് ആറ്റിങ്ങൽ! ഈനാട് എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമാണ്. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ജനതയുടെ പിൻതലമുറയാണ് ആറ്റിങ്ങലിലുള്ളത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ
എത്തുന്ന ശിവഗിരി, ചരിത്ര സ്മാരകങ്ങളായ കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ് മുതലപൊഴി ഹാര്‍ബര്‍, വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങിയ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണ നൽകണമെന്നും ആവശ്യപ്പെട്ടു.