Search
Close this search box.

കേരളോത്സവ പ്രതിഭകൾക്ക് അനുമോദനവും എന്റോവ്മെന്റ് വിതരണവും

IMG-20231113-WA0048

പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന പ്രതിഭാ സംഗമം  കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ നിന്നു നൽകുന്ന വിവിധ വിദ്യാഭ്യാസ കാരുണ്യ എന്റോവ്മന്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.  ഒറ്റൂർ പഞ്ചായത്ത് കേരളോൽസവത്തിലും വർക്കല ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലും ഓവറോൾ നേടിയ പേരേറ്റിൽ യുവകേരള ക്ലബ്ബ് ടീം അംഗങ്ങളെയും ജ്ഞാനോദയം കലാവേദി അംഗങ്ങളെയും  വേദിയിൽ സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി അനുമോദിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് , ഗ്രന്ഥശാലാ സെക്രട്ടറി വി ശ്രീനാഥക്കുറുപ്പ്, അഡ്വ. ജി. പ്രതാപൻ വി.ശിവപ്രസാദ്, ജയശങ്കർ ജെ.ബി, കാവ്യ ഉണ്ണി എന്നിവർ പ്രസംഗിച്ചു. കേരളോൽസവ പ്രതിഭകളെ പേരേറ്റിൽ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്.  യോഗത്തിൽ ഗ്രന്ഥശാല പ്രവർത്തകരും യുവ കേരള ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!