ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക നിർവ്വഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അദ്ധ്യക്ഷ ആയിരുന്നു. ആറ്റിങ്ങൽ എം.പി. അഡ്വ. അടൂർ പ്രകാശ് മുഖ്യാതിഥി ആയിരുന്നു
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള , നഗരസഭാ വികസന കാര്യ ചെയർപേഴ്സൺ ഷീജ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൗൺസിലർമാരായ ആർ. രാജു , പി.ഉണ്ണികൃഷ്ണൻ, ഷീല, ബിനു, ബി.പി.സി.ബിനു , പി.റ്റി.എ. പ്രസിഡന്റ് മൂഴിയിൽ സുരേഷ് എന്നിവർ ആശംസാപ്രസംഗവും സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ സ്വാഗതവും ഹെഡ് മാസ്റ്റർ മധു. ജി.ആർ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മികവ് നൽകി