ആറ്റിങ്ങൽ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ് റുവിന്റെ 134 -ാം ജന്മദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജംഗ്ഷനിൽ ചാച്ചാജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർപ്പണവും അനുസ്മരണ സമ്മേളനവും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് മുഖ്യപ്രഭാഷണം നടത്തി.
ആർ. വിജയകമാർ , ആലംകോട് ജോയി , കർഷക കോൺസ്സ് ജില്ലാ കമ്മറ്റി അംഗം മനോജ്, വക്കം സുധ, ഭാസി , മണ്ഡലം പ്രസിഡന്റ് ഷൈജു, , മുൻ കാൺ സിലർ മണികണ്ഠൻ, മോഹനൻ നായർ , അലം കോട് റഷീദ് ബാവേഷ് , മുരളീധരൻ നായർ, ആലം കോട് ഷാജി, അഡ്വ സുരേഷ്, അയ്യമ്പള്ളി മണിയൻ, സുരേഷ് ബാബു , വിജയൻസോപാനം, സുദർശനൻ നായർ, ആർ.പി. ജോയി , സൈന ബഷീർ എന്നിവർ സംസാരിച്ചു.