മംഗലപുരം ഗ്രാമപഞ്ചായത്ത് നവകേരളം ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈലയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. മാലിന്യനിർമാർജനരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 150 ൽ പരം കുട്ടികൾ പങ്കെടുത്ത മാലിന്യമുക്ത നവകേരളത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ഹരിത സഭ നടത്തി. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് കുട്ടി കൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പാട്ടത്തിൽ സ്കൂൾ കുട്ടികൾ നാടകം സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ക്ഷേമകാര്യ ചെയർമാൻ സുനിൽ എ. എസ്, പഞ്ചായത്ത് അംഗങ്ങളായ അരുൺ എ.കെ.കരുണാകരൻ, എസ്.കവിത, ബിന്ദു ബാബു, മീന അനിൽ, ശ്രീലത. എസ്, ബിനി. ജെ,സെക്രട്ടറി ശ്യാംകുമാരൻ. ആർ, അസിസ്റ്റന്റ് സെക്രട്ടറി ജിനീഷ് ആർ.വി.രാജ്, ആസൂത്രസമിതി ചെയർമാൻ വേണു നാഥ്,എച്ച് .എൽ സംഗീത, പഞ്ചായത്ത് ജീവനക്കാർ, വിവിധ സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



