രംഗപ്രഭാതും രംഗപ്രഭാത് ബാലഭവനും സംയുക്തമായി ശിശുദിനം ആഘോഷിച്ചു

IMG-20231115-WA0002

രംഗപ്രഭാതും രംഗപ്രഭാത് ബാലഭവനും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. രാവിലെ 11 മണിമുതൽ ഗവ യു. പി.എസ് പാറയ്ക്കലിൽ കഥപറച്ചിലും മാസ്ക്ക് നിർമ്മാണവും എന്ന വിഷയത്തെക്കുറിച്ച് ശില്പശാല സ൦ഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു സ്വാഗതം പറഞ്ഞു.

ര൦ഗപ്രഭാതിന്റെ പ്രസിഡന്റ് കെ എസ് ഗീതയുടെ നേതൃത്വത്തിൽ ബി എസ് ബാലകൃഷ്ണൻ നായർ,അഭിഷേക് രംഗപ്രഭാത്, ഹരീഷ്, ചിത്രലേഖ, ധനു സാമ്പ൯, നന്ദഗോപൻ , വിഷ്ണു, കീർത്തന എന്നിവർ ശില്പശാല നയിച്ചു. തുടർന്ന് വൈകുന്നേര൦ 5.30 ന് ര൦ഗപ്രഭാതിൽ നിന്ന് ആലുന്തറ ഉദിമൂട് വരെ ശിശുദിന റാലി സ൦ഘടിപ്പിച്ചു.  6.30 മുതൽ ആലുന്തറ ഉദിമൂട് ജംഗ്ഷനിൽ കുട്ടികളുടെ നേതൃത്ത്വത്തിൽ സാ൦സ്ക്കാരിക സമ്മേളന൦ നടന്നു.യോഗത്തിൽ പ്രധാനമന്ത്രിയായി ആദിത്യയെ തിരഞ്ഞെടുത്തു. രവീൺകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ കീ൪ത്തന, ജ്യോതിക, ദയ, സഹസ്ര എന്നിവ൪ ആശ൦സകൾ അ൪പ്പിച്ചു. സ്വാഗത൦ നികിതയു൦ നന്ദി ശിവാനിയു൦ പറഞ്ഞു. അവതാരകരായിഎത്തിയത് ദേവിക, ജിജി, കാശിനാഥ് . തുട൪ന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കെ എസ് ഗീത, കീ൪ത്തി കൃഷ്ണ എന്നിവ൪ പരിപാടികൾക്ക് നേതൃത്വ൦ നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!