Search
Close this search box.

വൃദ്ധയോട് സൗഹൃദം സ്ഥാപിച്ച് മാല പൊട്ടിച്ച പ്രതി പിടിയിൽ 

ei78U4P61227

പള്ളിക്കൽ : പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂതലയിൽ വൃദ്ധയായ സ്ത്രീയുടെ മാല പൊട്ടിച്ച പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ചാലിൽചരുവിള വീട്ടിൽ നിന്നും കടയ്ക്കൽ ചിതറ നാല് സെന്റ് കോളനിയിൽ താമസിക്കുന്ന മനോജ് ( 28) ആണ് പോലീസ് പിടിയിൽ ആയത്. ഈ മാസം 10 ന്  വീടിന് പുറത്ത് ഒറ്റയ്ക്ക് നിന്നിരുന്ന മൂതല ചെമ്മരം ഉത്രാടം വീട്ടിൽ കമലാക്ഷി അമ്മ(84)യുടെ അടുത്ത് ലോഹ്യം നടിച്ച് അടുത്ത് എത്തിയ പ്രതി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. രക്ഷപ്പെടാനായി പ്രതി ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ വിദഗ്ദമായ അന്വേഷണത്തിലാണ് നാല് ദിവസം കൊണ്ട്  ഇയാൾ പിടിയിൽ ആകുന്നത്. കടയ്ക്കൽ ചിതറയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മോഷണം ചെയ്ത മാലയും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ് , സബ്ബ് ഇൻസ്പെക്ടർ എം. സഹിൽ , എ.എസ്.ഐ മനോജ് ഷാഡോ ടീമിലെ എ.എസ്.ഐ ബി.ദിലീപ് , അനൂപ് , സി.പി.ഒ മിഥുൻ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!