കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2023-24 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള അപേക്ഷ ക്ഷണിച്ചു.

images (1) (1)

ആറ്റിങ്ങൽ :കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി, പാഫഷണൽ കോഴ്സ കളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു..

കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31 നു രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുളളത്. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നേഴ്സിംഗ്, പാരാമെഡിക്കൽ കോ കളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.
അപേക്ഷാ ഫാറം പത്ത് രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ നിന്നും നവംബർ 15-ാം തീയതി മുതൽ ലഭിയ്ക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫാറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഡിസംബർ 31 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!