സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരുടെ ജീവനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന 108 ആംബുലൻസിലെ ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ്റെ (സിഐടിയു) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പെയ്ൻ ആരംഭിച്ചു.മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിലെ മെഡിക്കൽ ടെക്നീഷ്യൻ അരുണിന് മെമ്പർഷിപ്പ് നൽകി സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡൻ്റ്
അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി
സുബിൻ .എസ്.എസ്, സിഐടിയു മംഗലാപുരം ഏര്യാ സെക്രട്ടറി വേങ്ങോട് മധു, ഏര്യാ കമ്മറ്റിയംഗങ്ങളായ അനിൽ ജോയി, ആർ.അജിത്ത്, അബ്ദുൽ സലാം യൂണിയൻ ഭാരവാഹികളായ
രാജേഷ് കുമാർ .റ്റി,അജേഷ് രാജ്
അനൂപ് .എം,ആരോമൽ .സി.എസ്
വിഷ്ണു.ജി.പി.രാജേഷ്, വി.എസ്.അവിഷ് തുടങ്ങിയവർ പങ്കെടുത്തു.