60 വർഷമായി പോസ്റ്റ്‌ ഓഫീസ് വാടക കെട്ടിടത്തിൽ, കാടുകയറി സ്വന്തം സ്ഥലം !

ei6E64Z22226

ആറ്റിങ്ങല്‍: അവനവഞ്ചേരി മേഖലയിലേയും മുദാക്കല്‍ പഞ്ചാത്തിലേയും ജനങ്ങളുടെ ഏക ആശ്രയമായ അവനവഞ്ചേരി ഗ്രാമംമുക്കിലെ പോസ്‌റ്റാഫീസ്‌ 60 വർഷം കഴിഞ്ഞിട്ടും വാടകകെട്ടിടത്തില്‍ തന്നെ. ഗ്രാമം മുക്കിൽ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്‌ കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള സ്വന്തം സ്ഥലം കാടു പിടിച്ചു കിടക്കുകയാണ്. എന്നാൽ അത് ഉപയോഗപെടുത്താതെ വലിയ തുക വാടക നൽകി വരുന്നത്. കാടുകയറിയ സ്ഥല ഇഴജന്തുക്കളുടെ താവളമാണ്. അത് കാരണം പരിസരവാസികൾ ആകെ ഭീതിയിലും. ജനപ്രതിനിധികൾ മാറി വന്നു എന്നല്ലാതെ ജനങ്ങളുടെ ഈ ആവശ്യം എന്നും ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി നിന്നു. പോസ്‌റ്റാ ഫീസിന്‌ സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് ആറ്റിങ്ങല്‍ എം.പി അടൂര്‍പ്രകാശിന്‌ നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!