ആറ്റിങ്ങൽ : ആറ്റിങ്ങൽ ടി. ബി ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 4അരയോടെയാണ് അപകടം. ആലംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട സ്വദേശിനി ബിന്‍സിക്കാണ് ഗുരുതര പരിക്ക്. പരിക്കേറ്റ ബിൻസിയെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെത്തുടർന്ന് ഗതാഗതതടസ്സം ഉണ്ടായി.