Search
Close this search box.

പകൽക്കുറി ഗവ വി.എച്ച്.എസ്സ്.എസ്സിന് 3 കോടിയിൽ ബഹുനില മന്ദിരം

eiEBWHA35132

പള്ളിക്കൽ : വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ്ബി വഴി അനുവദിച്ച 3 കോടി രൂപ ചെലവഴിച്ച് പകൽക്കുറി ഗവൺമെന്റ് വി എച്ച് എസ്സ് എസ്സിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ: വി. ജോയി എം എൽ എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി സുധ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹസീന, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അബുത്താലിബ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ദേവരാജൻ ,ഷീജ പളളിക്കൽ സർക്കിൾ ഇൻസ്പെക്ടർ അജി.ജി.നാഥ്, പി.ടി.എ വൈസ് പ്രസിഡന്റ് എ.ഷിലോസ്, എം.പി.ടി.എ പ്രസിഡന്റ് അമ്പിളി.ബി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഷാജി.റ്റി, എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ സോമശേഖരൻ നായർ.വി, ഹെഡ്മിസ്ട്രസ്സ് സുജാത.കെ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!