പനയറ ഗവ എൽപി സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകി

ചെമ്മരുതി : എം.ജി.എം. മോഡൽ സ്‌കൂളിലെ വിദ്യാർഥികൾ സമാഹരിച്ച പുസ്തകങ്ങൾ പനയറ ഗവ. എൽ.പി. സ്‌കൂളിലേക്കു നൽകി. എം.ജി.എം സ്‌കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി പുസ്തകത്തൊട്ടിലൊരുക്കിയിരുന്നു. അതിലേക്ക് വിദ്യാർഥികൾ സംഭാവനചെയ്ത പുസ്തകങ്ങളാണ് പനയറ സ്‌കൂളിനു നൽകിയത്.പനയറ സ്‌കൂൾ അങ്കണത്തിൽ ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം പുസ്തകങ്ങൾ പ്രഥമാധ്യാപകൻ എ.മുരളീധരനു കൈമാറി. എം.ജി.എം. സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ.സുകുമാരൻ അധ്യക്ഷനായി. ലൈബ്രേറിയൻ ആർ.ശ്രീദേവി, അധ്യാപകൻ അനിഷ്‌കർ, പനയറ സ്‌കൂളിലെ അധ്യാപിക വി.ഗിരിജ, വിദ്യാർഥിപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!