നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വെമ്പായം മുക്കംപാലമൂട് കുന്നുർ പാറവിളാകത്ത് വീട്ടിൽ സന്തോഷ് എന്ന വിനോദിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
വലിയമല പൊലീസ് പോക്സോ പ്രകാരമാണ് കേസെടുത്തത്. നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വലിയ മല ഇൻസ്പെക്ടർ ഒ.എ. സുനിൽ, സബ് ഇൻസ്പെക്ടർ അൻസാരി, എസ്.സി.പി.ഒ മാരായ രാജേഷ് കുമാർ, സനൽ രാജ്, സി.പി.ഒമാരായ ഷിലു കുമാർ, ജസീൽ, ശരത്, ബിജു, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതി പ്രതിയെ റിമാൻഡ് ചെയ്തു.