ആറ്റിങ്ങൽ :ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ച നിലയിൽ. ഭർത്താവ്
ഊരുപൊയ്ക ശിങ്കാരമുക്ക് പടിഞ്ഞാറെവിള വീട്ടിൽ പി പ്രഭാകരൻ (74 , റിട്ടയർഡ് പോലീസ് ഓഫീസർ ) കഴിഞ്ഞ ദിവസമാണ് അസുഖ ബാധിതനായി മരണപ്പെട്ടത്. തുടർന്ന് ഉത്തർ പ്രദേശിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിക്കുന്ന മൂത്ത മകൻ ശനിയാഴ്ചയോടെ എത്തുമെന്നറിയിച്ചതിനാൽ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിയിക്കാനായി മാറി താമസിക്കുകയായിരുന്ന ഭാര്യ പി എസ് സുഗന്ധി ( 70 )യെ നിരവധി തവണ ഫോൺ ചെയ്തെങ്കിലും എടുക്കാതിരുന്നതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഇവർ താമസിക്കുന്ന വീടിനു സമീപത്തുള്ള കിണറിൽ വീണ് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടു വളപ്പിൽ നടക്കും. മക്കൾ : പി എസ് ബൈജു (മേജർ , ഇന്ത്യൻ ആർമി ), പി എസ് ഷൈജു ( സിപിഐ എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗം ). മരുമക്കൾ :എസ് സിന്ധു , എസ് ഷീബ (അങ്കണവാടി വർക്കർ )

								
															
								
								
															
				
