ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന പാതയിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരാൻ തിരുവനന്തപുരം സ്വദേശിയും.
വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രയേലാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ദൗത്യത്തില്‍ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് തിരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായതിന്റെ അനുഭവത്തിലാണ് ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാൻ രഞ്ജിത്ത് സ്വമേധയാ തയാറായത്. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനം, 2018ലെ പ്രളയ ദുരന്തം, 2019ല്‍ കവളപ്പാറയിലും 2020ല്‍ പെട്ടിമുടിയിലുമുണ്ടായ ഉരുള്‍പൊട്ടലുകള്‍, ഉത്തരാഖണ്ഡിലെ തപോവൻ ടണല്‍ ദുരന്തം എന്നീ പ്രകൃതി ദുരന്തങ്ങളില്‍ രഞ്ജിത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ അംഗമാണ് രഞ്ജിത്ത് .