ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി

images (22)

ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി വായ്പയുമാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റുകൾ , അച്ചാർ നിർമ്മാണം,കേക്ക് നിർമ്മാണം, ആട്ടിയ മാവുകൾ, മില്ലുകൾ, പാക്കറ്റ് ചപ്പാത്തി യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ എല്ലാം ഉൾപ്പെടും. വീടുകളിൽ തുടങ്ങുന്നതോ നടത്തി വരുന്നതോ ആയ സംരംഭങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ പാർട്ണർഷിപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണുമായി ബന്ധപ്പെടണം. ഫോൺ: 9188022045, 7907753224

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!