Search
Close this search box.

മണനാക്ക് കടയ്ക്കാവൂർ റോഡിൽ നാളെ (നവംബർ 22) ഗതാഗത നിയന്ത്രണം

ei2V4BB64156

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് – മീരാൻകടവ് റോഡ് നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്. നിർമാണ പ്രവൃത്തിയോട് അനുബന്ധിച്ച് ഗാന്ധിമുക്ക് മുതൽ നിലയ്ക്കാമുക്ക് വരെ ടാറിംഗ് ജോലികളും അനുബന്ധ പ്രവൃത്തികളും ആരംഭിക്കുകയാണ്. ആയതിനാൽ 22.11.2023 ബുധനാഴ്ച രാവിലെ 5 മണി മുതൽ 23.11.2023 വ്യാഴാഴ്‌ച രാവിലെ 5 മണി വരെ ഈ റോഡിൽ ഗതാഗതം അനുവദിക്കുന്നതല്ല. മണനാക്ക് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്കു പോകേണ്ട ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഗാന്ധിമുക്ക് – ഗണപതിപ്പുര റോഡ് വഴിയോ ആനയിൽ റോഡ് വഴിയോ നിലക്കാമുക്ക് ജംഗ്ഷനിലേക്കും പാണൻറെ മുക്ക് നിന്നും ഇടത്തേക്ക് തിരിഞ്ഞു നിലക്കാമുക്ക് പള്ളി റോഡ് വഴി നിലക്കാമുക്ക് ജംഗ്ഷനിലേക്കും പോകേണ്ടതാണ്. അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!