കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് – മീരാൻകടവ് റോഡ് നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്. നിർമാണ പ്രവൃത്തിയോട് അനുബന്ധിച്ച് ഗാന്ധിമുക്ക് മുതൽ നിലയ്ക്കാമുക്ക് വരെ ടാറിംഗ് ജോലികളും അനുബന്ധ പ്രവൃത്തികളും ആരംഭിക്കുകയാണ്. ആയതിനാൽ 22.11.2023 ബുധനാഴ്ച രാവിലെ 5 മണി മുതൽ 23.11.2023 വ്യാഴാഴ്ച രാവിലെ 5 മണി വരെ ഈ റോഡിൽ ഗതാഗതം അനുവദിക്കുന്നതല്ല. മണനാക്ക് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്കു പോകേണ്ട ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഗാന്ധിമുക്ക് – ഗണപതിപ്പുര റോഡ് വഴിയോ ആനയിൽ റോഡ് വഴിയോ നിലക്കാമുക്ക് ജംഗ്ഷനിലേക്കും പാണൻറെ മുക്ക് നിന്നും ഇടത്തേക്ക് തിരിഞ്ഞു നിലക്കാമുക്ക് പള്ളി റോഡ് വഴി നിലക്കാമുക്ക് ജംഗ്ഷനിലേക്കും പോകേണ്ടതാണ്. അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.