സി .പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായിരുന്ന എം.ശിവതാണുപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടന്നു. പാലോട് മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് വന്ന ഇദ്ദേഹം പാലോട് കാർഷിക മേളയുടെ തുടക്കക്കാരാരിൽ ഒരാളാണ്. കേരളത്തിൽ ആദ്യമായി ആനപാപ്പാൻ മാർക്കായി തൊഴിലാളി സംഘടനക്ക് രൂപം നൽകി. തുടർന്ന് അവരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റു നടയിൽ ആനകളെ അണിനിരത്തി നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ചരമദിനാചരണത്തിന്റെഭാഗമായിസി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം സെക്രട്ടറി ഡി.എ. രജിത്ത്ലാൽ, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ കുഞ്ഞുമോൻ, പാലോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.സാജൻ, ജോസഫ് ഫ്രാൻസിസ്, എസ്.ടി ബിജു തുടങ്ങിയവർ പങ്കെടുത്തു.