ഓടുന്ന ബസില്‍ നിന്ന് സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്.

IMG-20231122-WA0035

ഓടുന്ന ബസില്‍ നിന്ന് സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസില്‍ നിന്നാണ് ഇയാൾ ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.

വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി. ഇയാള്‍ പരസ്പരവിരുദ്ധമായാണ് കാര്യങ്ങൾ സംസാരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബാംഗ്ലൂരിൽ ജോലി നോക്കുന്നയാളാണ് മുഹമ്മദലി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!