കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് കോടതി പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി സുബിൻ(25) രാജ്, നെയ്യാറ്റിൻകര സ്വദേശി അനു (22 ) എന്നിവരെയാണ് പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം വെച്ച് 20.5 കിലോഗ്രാം കഞ്ചാവുമായി 2022 മെയ് 6നാണ് ഇവരെ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പികെ സതീഷും സംഘവും അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം രാകേഷ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സിദ്ധാർത്ഥനും, എൻഡിപിഎസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം രമേശും ഹാജരായി.
 
								 
															 
								 
								 
															 
															 
				

