കല്ലമ്പലം: കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകഎയ്ഡ് ദിനാചരണം നടന്നു.അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പ്രഭാഷണം, എയ്ഡ്‌സ് ദിന സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള റാലി, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സഘടിപ്പിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ ചെയർമാൻ എ. നഹാസ് നിർവഹിച്ചു. സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം മുഖ്യപ്രഭാഷണം നടത്തി ജൂനിയർ റെഡ് ക്രോസ് കൗൺസിലർ ജസീന. എസ് സ്വാഗതവും റെഡ് ക്രോസ് ഇന്‍ചാര്‍ജ് ആർ.സ്മിത കൃഷ്ണ കൃതജ്ഞതയും രേഖപ്പെടുത്തി.