ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിബുലാൽ വി ഉദ്ഘാടനം നിർവഹിച്ചു. എച്ച്ഐവി -എയ്ഡ്സ്
പകരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഇൻ ചാർജ് മനോജ് എസ് ക്ലാസ് നയിച്ചു. പിന്നെ ദിനാചരണ പ്രതിജ്ഞ ചൊല്ലി. ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ് നന്ദി പറഞ്ഞു. വിവിധ സബ് സെൻറർകളുടെ ആഭിമുഖ്യത്തിലും എയ്ഡ്‌സ് ദിനാചരണ പ്രവർത്തനങ്ങൾ നടന്നു.