കരവാരം : കരവാരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ ഭാഗമായി കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വായിലെ കാൻസർ, ബ്രസ്റ്റ് കാൻസർ, ഗർഭാശയ കാൻസർ എന്നിവയുടെ സ്ക്രീനിംഗും സാമ്പിൾ ശേഖരിക്കലും ആരംഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ സേവനം ലഭിക്കുന്നത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിബുലാൽ വി നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ എസ് അധ്യക്ഷതവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ വിദ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ എസ് സജീവ് പദ്ധതി വിശദീകരിച്ചു. പൊതുജനങ്ങൾ, ആശ- ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജെ എച്ച്ഐ കിരൺ നന്ദി രേഖപ്പെടുത്തി. പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മനോജ് എസ് അറിയിച്ചു