ഹയർസെക്കൻഡറി വിഭാഗം സൗഹൃദ കോർ ഡിനേറ്റർമാരുടെ ഇൻട്രോഡക്ടറി ട്രെയിനിങ്- സംസ്ഥാനതല ഉദ്ഘാടനം

IMG-20231201-WA0011

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം സൗഹൃദ കോ ഡിനേറ്റർമാർക്കുള്ള ത്രിദിന പരിശീലനക്കളരിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ബെൻസിഗർ സ്പിരിച്വാലിറ്റി സെൻ്ററിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മേധാവി ഷാനവാസ് എസ് ഐഎഎസ് നിർവഹിച്ചു.

കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യ വളർച്ചക്കും, അവരെ ആത്മവിശ്വാസമുള്ളവരാക്കി ജീവിത വിജയത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്നതിനും, സോഫ്റ്റ് സ്കിലുകൾ നേടിയെടുക്കാൻ അടിസ്ഥാന ജീവിതനൈപുണികൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുമായി അദ്ധ്യാപകർക്ക് മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നു.

ഹയർസെക്കൻഡറി വിഭാഗം ജോയിൻ ഡയറക്ടർ (അക്കാദമിക്) സുരേഷ് കുമാർ .ആർ ൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ സി ജി & എ സി സംസ്ഥാന കോഡിനേറ്റർ ഡോ. അസിം . സി .എം മുഖ്യപ്രഭാഷണം നടത്തി. സി ജി & എ സി ജില്ലാ കോഡിനേറ്റർ മനോജ് സി. വി സ്വാഗതവും പരീക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സജി, വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ ഹരി. പി, രാധിക ഉണ്ണികൃഷ്ണൻ, ഡോ. സന്ധ്യ എം.എൻ ആശംസകൾ അറിയിച്ചു . യോഗത്തിൽ സി ജി എ സി ജില്ലാ ജോയിൻ കോഡിനേറ്റർ ശുഭ എസ് നായർ നന്ദി രേഖപ്പെടുത്തി.

ആധുനിക ലോകത്ത് രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ഐ ക്യു (ബുദ്ധിശക്തി) യിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇന്നത്തെ ലോകത്ത് ഇ ക്യൂ (വൈകാരിക ഘടകം) നും പ്രമുഖ സ്ഥാനം നൽകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടകൻ സൗഹൃദ കോഡിനേറ്റർമാരെ ഓർമിപ്പിച്ചു. പ്രസ്തുത പരിശീലനത്തിൽ കൗൺസിലിംഗ് സ്കിൽ , മെൻ്റൽ ഹെൽത്ത്, സൈക്കോളജിക്കൽ ഫസ്റ്റ് എയിഡ്, റിപ്രൊഡക്ടീവ് ഹെൽത്ത്, ഇഫക്ടീവ് പാരൻ്റിംഗ്, ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങൾക്ക് വിദഗ്ധർ നേതൃത്വം നൽകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!