മുസലിയാർ കോളേജ് ഓഫ് എൻജിനീയറിംഗിൽ ആയുഷ് ഒന്നാം വാർഷികം ആഘോഷിച്ചു

IMG-20231201-WA0069

ചിറയിൻകീഴ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ബയോമഡിക്കൽ ഡിപ്പാർട്ട്മെന്റ് അസോസിയേഷനായ ആയുഷിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് മെഡിക്കൽ കോളജ് പാരിപ്പള്ളിയിലെ ബയോമഡിക്കൽ എഞ്ചിനീയർ രാകേഷ് ബയോമഡിക്കൽ എഞ്ചിനീയറിംഗിന്റ ചരിത്രം, നിലവിലെ പ്രായോഗികരീതിയും നാളത്തെ വീക്ഷണവും എന്ന വിഷയത്തിൽ ടെക്നിക്കൽ സെഷൻ നടത്തി.എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്വാഡ് ലിങ്ക് എഐബിസിയുമായി ധാരണാപത്രം ഒപ്പുവെച്ചു. പ്രസ്തുത ചടങ്ങിൽ ക്വാഡ്ലിങ്ക് എംഡി സൈലേഷ്, മുസലിയാർ കോളേജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ ഡോ.കെ.കെ.അബ്ദുൽ റഷീദ്, ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ കോർഡിനേറ്റർ ഡോ.ഷംന.എ.ആർ,ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ.ഷിമി മോഹന്‍ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ ബയോമെഡിക്കൽ ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!