വാർദ്ധക്യം പടിക്കൽ എത്തിയാൽ സ്വന്തം മക്കൾ പോലും തിരിഞ്ഞു പോലും നോക്കാത്ത കാലഘട്ടം. വയോജന പരിപാലന പദ്ധതികൾ നിരവധി ഉണ്ടെങ്കിലും, ഇന്നും ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ഒരുപാടു വൃദ്ധരെ നമുക്ക് ചുറ്റും കാണാൻ കഴിയും. ഇതിൽ ചിലർക്കെങ്കിലും തണലായി മുന്നോട്ട് വന്നിരിക്കുകയാണ് ഫ്രണ്ട്‌സ് മരുതൂർ എന്ന നല്ല മനസ്സുള്ള ചില മനുഷ്യരുടെ ഒരു കൂട്ടായ്മ.
അതിനായി ഇവർ തുടങ്ങിയിരിക്കുന്നു ഒരു പദ്ധതിയാണ് ഫ്രണ്ട്‌സ് മരുതൂർ ആശ്രയം പെൻഷൻ പദ്ധതി. ഇക്കഴിഞ്ഞ നവംബർ ഒന്നിന് യുവജന ക്ഷേമ ബോർഡ് നെടുമങ്ങാട് ബ്ലോക്ക് കോർഡിനേറ്റർ നിഖിൽ കരകുളം ഈ പദ്ധതി ഉത്ഘാടനം ചെയ്തു.വിപിൻ നായർ,രതീഷ്,സിദ്ധാർഥ്,ഷാജി എന്നിവർ ഉൾപ്പെടുന്ന ഭരണ സമിതി അംഗങ്ങൾ എല്ലാവരും സന്നിധർ ആയിരുന്നു. 70 വയസ് കഴിഞ്ഞ, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരെ ഈ പദ്ധതിയിൽ അംഗങ്ങളാക്കി, അവർക്കു എല്ലാ മാസവും ഒരു നിശ്ചിത തുക പെൻഷൻ ആയിട്ട് നൽകുന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിൽ 16 വൃദ്ധരെ ഈ പരിപാടിയിലൂടെ ഏറ്റെടുത്തിരിക്കുകയാണ് ഫ്രണ്ട്‌സ് മരുതൂർ.