പുഞ്ചവയൽക്കരയിൽ സിനിമഗാനം ട്രന്റാകുന്നു.

പുതുമയാർന്ന ക്യാംപസ് ചിത്രം “താൾ” ലെ “പുഞ്ചവയൽ ക്കരയിൽ പുഞ്ചിരി പൂ വിടർന്നേ എന്ന ഗാനം ട്രന്റാകുന്നു. രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് ബിജിപാലാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷും രഞ്ജിത്ത് ജയരാമനുമാണ് ഗായകർ.

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമപ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഒരു കോളേജിൽ രണ്ടു കാലഘട്ടങ്ങളിലായി, വിശ്വയും മിത്രനും എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെയാണ് താളിലെ കഥ വികസിക്കുന്നത്. ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ,
മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!