Search
Close this search box.

ഐഡിഎ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ സൗജന്യ ഡെന്റൽ ക്ലിനിക് ഉദ്ഘാടനം

IMG_20231202_21340954

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് മിതൃമല സ്നേഹതീരം ചാരിറ്റബിൾ സെന്ററിൽ സൗജന്യ ഡെന്റൽ ക്ലിനിക് പ്രവർത്തന സജ്ജമാക്കി. സ്നേഹതീരത്ത് നടന്ന ചടങ്ങിൽ  എഎ റഹീം  എംപി ഫ്രീ ആക്റ്റീവ് ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വാമനപുരം എംഎൽഎ ഡികെ മുരളി ഡെന്റൽ ചെയറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിസി, വാർഡ് മെമ്പർ മീനാകുമാരി, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, സിസ്റ്റർ ലിസി, സ്നേഹതീരത്തിലെ അമ്മമാർ, സ്റ്റാഫ്‌ അംഗങ്ങൾ, ഐഡിഎ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ വാസുദേവൻ വിനയ്, സെക്രട്ടറി ഡോ സുബാഷ് കുറുപ്പ് കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത്‌  കൺവീനർ ഡോ ഷമീം ഷുക്കൂർ, ഡോ ജിഎസ് അഭിലാഷ്, ഡെന്റൽ ചെയർ സംഭാവന ചെയ്ത ഡോ അരുൺ റോയ് കൂടാതെ ഐഡിഎ ആറ്റിങ്ങൽ ബ്രാഞ്ചിലെ ഒട്ടനവധി   ഡോക്ടർമാരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. സ്നേഹതീരത്തിലെ അമ്മമാർക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ട ദന്ത ചികിത്സകൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് ഈ സദുദ്യമം കൊണ്ട് ലക്ഷ്യമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!