കല്ലമ്പലം: കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാർ കല്ലമ്പലം വെയിലൂരിൽ 12 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ജെയ്സൺ (30),കിരൺ (28),ജിതിൻ (28) എന്നിവരെ കല്ലമ്പലം അഗ്നിരക്ഷ സേന കാർ വെട്ടി പൊളിച്ചു രക്ഷപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാർ ന്ൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ്, അജ്മൽ, ശംഭു, വിനീഷ് കുമാർ ഹോം ഗാര്‍ഡുമാരായ സലിം, മുരളീധരൻ പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്