കെ ആർ ടി എ ഒരുക്കുന്ന സ്വപ്നക്കൂടിന് തറക്കല്ലിട്ടു

IMG-20231205-WA0054

കിളിമാനൂർ : കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഭിന്നശേഷി സൗഹൃദ വീട് സ്വപ്നക്കൂടിന് തറക്കല്ലിട്ടു.സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന സഞ്ജുവിനാണ് സ്വപ്നക്കൂട് നിർമ്മിക്കുന്നത്.പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അഞ്ചംഗ കുടുംബത്തിൻറെ വാർത്ത മാധ്യമങ്ങളിലടക്കം സ്ഥാനം പിടിച്ചിരുന്നു.സാഹചര്യം പരിഗണിച്ച് ബിആർസിയുടെ നേതൃത്വത്തിൽ താത്കാലിക ശുചിമുറി നിർമ്മിച്ചു നൽകി.പൈതൃക സ്വത്ത് വഴി ലഭിച്ച ഭൂമി ഉണ്ടായിരുന്നിട്ടും വാസയോഗ്യമായ ഒരു ഗൃഹം നിർമ്മിക്കാൻ കഴിയാത്ത നിയമ കുരുക്കുകളിലായിരുന്നു കുടുംബം.ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സംഘടനയായ കെ ആർ ടി എ യുടെ നേതൃത്വത്തിൽ താലൂക്ക് വില്ലേജ് ഓഫീസുകളിൽ നിന്ന് കുട്ടിയുടെ രക്ഷകർത്താവിന്റെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തു ലഭിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തീകരിച്ചു.കരാർ വ്യവസ്ഥയിൽ സമഗ്ര ശിക്ഷാ കേരളത്തിൽ ജോലി നോക്കുന്നറിസോഴ്സ് അധ്യാപകർക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിനിടയിലും ഇത്തരത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്നതിന് എംഎൽഎ സംഘടനയെ അഭിനന്ദിച്ചു. റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, വർക്കല എസ് എൻ കോളേജ് എൻഎസ്എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ് കെ എസ് ടി എ കിളിമാനൂർ ഉപജില്ല കമ്മിറ്റി എന്നിവരുടെ സഹായത്തോടുകൂടിയാണ് വീട് നിർമ്മിക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ: വി ജോയി എംഎൽഎ ഭിന്നശേഷി സൗഹൃദ വീടായ സ്വപ്നക്കൂടിന് തറക്കല്ലിട്ടു. ഗൃഹനിർമ്മാണത്തിന്റെ ആദ്യ ഗഡു തുക 2 ലക്ഷം രൂപ അജി എസ് ആർ എം അഡ്വ: വി ജോയി എംഎൽഎയുടെ സാന്നിധ്യത്തിൽ കോൺട്രാക്ടർ ആദിൽ ഖാന് കൈമാറി.കെ ആർ ടി എ സംസ്ഥാന പ്രസിഡൻറ് കെ എസ് ബിനു കുമാർ , ജില്ലാ സെക്രട്ടറി രജനി എസ്,കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് നവാസ് കെ , റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജി ശിവകുമാർ, എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അജി എസ് ആർ എം , കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, വൈസ് പ്രസിഡൻറ് കുമാരി കെ ഗിരിജ, മുൻ പ്രസിഡൻറ് കെ ജി പ്രിൻസ്, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് സി സുഗതൻ, ഡോ. പ്രീതി കൃഷ്ണ, വിപിൻരാജ്, കെ.സുമേഷ്, ഡോ.രേഷ്മ ആർ, കെ സി പ്രീത, ഡോക്ടർ സജു എസ് ഡോ.സജീഷ് ശശിധരൻ എന്നിവർ സംസാരിച്ചു.അധ്യാപകർ രക്ഷകർത്താക്കൾ ബിആർസി അംഗങ്ങൾ,എൻഎസ്എസ് വോളന്റിയേഴ്സ്, നാട്ടുകാരടക്കം ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.കെ ആർ ടി എ ജില്ലാ പ്രസിഡൻറ് ഷാമില എം അധ്യക്ഷത വഹിച്ചു.സിപിഐഎം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കാർത്തിക് എം എസ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!