കലോത്സവത്തിൽ താരമായി ഭക്ഷണപ്പുര- തൂശനിലയിൽ അടിപൊളി സദ്യ

തൂശനിലയിൽ തൊടുകറികളുമായി അടിപൊളി സദ്യയാണ് ജില്ലാ കലോ ത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. കലോത്സവ വേദിയിലെ ഊട്ടുപുരയിൽ ദിവസേന ഏഴായിരത്തോളം പേർക്കാണ് സദ്യ ഒരുങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കല്ലുകടി ഇല്ലാത്ത ഊട്ടുപുരയായിരുന്നു ഇത്തവണ സംഘാടകർ ഒരുക്കിയത്.

ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാവുന്ന ലളിതമായ രീതിയിലാണ് ഊട്ടുപുര തയ്യാറാക്കിയത്. നൂറ്റിഅൻപത് പേർക്ക് ഇരിക്കാവുന്ന നാല് പന്തികളായിട്ടാണ് പ്രവർത്തനം. ഉച്ചയ്ക്ക് നാലായിരത്തോളം പേർക്കാണ് ഇന്നലെ സദ്യ വിളമ്പിയത്. പുറമെ വൈകുന്നേരം ചായയും പലഹാരവും, ആയിരത്തിയഞ്ഞൂറോളം പേർക്ക് രാത്രി ഭക്ഷണവും തയ്യാറാക്കി വിളമ്പി. കൊല്ലം ജില്ലാ കലോത്സവ ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കിയ തിരുവോണം കാറ്ററിങ് ടീം ആണ് തിരുവനന്തപുരം ജില്ലാ കലോത്സവത്തിനും അന്നമൊരുക്കിയത്.

 

ഇത്തവണ ഭക്ഷണം കഴിക്കാൻ ഊട്ടുപുരയിൽ എത്തിയവർക്ക് കാത്തുനിന്ന് ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാൻ സാധിച്ചുവെന്നത് സംഘാടനത്തിലെ മികവ് തന്നെയാണ്. ഭക്ഷണം കഴിച്ചതിനു ശേഷം ഇലയും മറ്റ് അവശിഷ്ടങ്ങളും സമയാസമയങ്ങളിൽ നീക്കം ചെയ്തത് നഗരസഭാ ശുചീകരണ തൊഴിലാളികളാണ്. ഇവരുടെ പ്രവർത്തനം ഊട്ടുപുരയുടെ പ്രവർത്തനം തടസപ്പെടാതെ മുന്നോട് പോകുന്നതിന് പ്രധാന പങ്ക് വഹിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA)ആണ് ഇത്തവണ ജില്ലാ കലോത്സവത്തിനായി മികച്ച ഭക്ഷണമൊരുക്കി ഏവരുടെയും മനസ്സ് നിറച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!