തോന്നയ്ക്കൽ സ്കൂളിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സീഡ് – എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. ‘ശ്രേയ’ ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് നടാനായി ഉപയോഗിച്ചത്.നടീൽ ഉത്സവം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ്, സുരേഷ് ബാബു സീഡ്, ഇക്കോ ക്ലബ് കൺവീനർമാരായ സൗമ്യ, ഷാബിമോൻ, നിഷ അദ്ധ്യാപകരായ ജിതേന്ദ്രനാഥ്, രോഹൻ എന്നിവർ പങ്കെടുത്തു.വിവിധ ക്ലബ്ബ്കളിലെ നാൽപതോളം കുട്ടികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!