പാലസ്തീൻ വിഷയത്തിൽ കേന്ദ്രസർക്കാർ ശരിയായ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്ടിഎ 33-ാമത് ആറ്റിങ്ങൽ ഉപജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡിസംബർ 9ന് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽവച്ച് നടന്ന സമ്മേളനം കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എം.മഹേഷിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിന് സബ് ജില്ലാസെക്രട്ടറി എം. ബാബു സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി, സിപിഐ (എം ) ലോക്കൽ കമ്മിറ്റി മെമ്പർ എസ്.സതീഷ്കുമാർ, കെ.എസ്.ടി.എ.യുടെ ജില്ലാഎക്സിക്യൂട്ടീവ് മെമ്പർ വി.സുഭാഷ്, പി.സജി, എ.പി. ശ്രീ കല, എച്ച്. അരുൺ എന്നിവർ അഭിവാദ്യ പ്രസംഗംനടത്തി.
സബ്ജില്ലാജോയിന്റ് സെക്രട്ടറി എ.എസ്. ദിലിത്ത് നന്ദി അറിയിച്ചു.തുടർന്നുനടന്ന പ്രതിനിധി സമ്മേളനത്തിൽ കെഎസ്ടിഎ ജില്ലാഎക്സിക്യൂട്ടീവ് മെമ്പർ എസ്‌കെ ബിന്ദു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ലാ സെക്രട്ടറി എം.ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.വിനു വരവ് ചെലവ്കണക്കും അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം പുതിയ സെക്രട്ടറിയായി എസ്. നിഹാസിനെയും പ്രസിഡന്റായി എ.എസ്. ദിലിത്തിനെയും ട്രഷററായി അജികുമാറിന്റെയും തിരഞ്ഞെടുത്തു. സബ്ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽനിന്നും 400 ലധികം പ്രതിനിധികൾ പങ്കെടുത്തു.