ഈ വർഷത്തെ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശിവഗിരിയിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന് അഡ്വ.അടൂർ പ്രകാശ് എം. പി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി. ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ തീർത്ഥാടനത്തിന് എത്തി ചേരുന്നതിന് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഡിസംബർ അവസാനവാരത്തിൽ ഇന്ത്യയിലെ വിവിധ പ്രധാനപ്പെട്ട പട്ടണങ്ങളിൽ നിന്നും, വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്ക് ശിവഗിരിയിൽ എത്തി ചേരുന്നതിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിനു പുറമേ കേരളത്തിനകത്തും ഈ ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് കത്തിൽ എം. പി ആവശ്യപ്പെട്ടു.