എ.കെ.എസ്.ടി.യു അധ്യാപക സർഗവേദി, `മാലിന്യമുക്തകേരളം’ ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിക്കുന്ന’തുരുത്ത്’ എന്ന ടെലിഫിലിമിൻ്റെ ചിത്രീകരണം കിളിമാനൂരും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനയിക്കുന്ന ഈ ചിത്രം പള്ളിക്കൂടം ഷോർട്ട് ഫിലിം സ്കൂൾ നിർമ്മിക്കുന്നു. പ്രശസ്ത തിയേറ്റർ ട്രയിനർ അനിൽ കാരേറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ടെലിഫിലിമിൽ സ്കൂൾ അധ്യാപകരായ വി.ബി.പോൾചന്ദ്, ബിജു പേരയം, സുനിൽ മുതുവിള, എൽ.ആർ.അരുൺ രാജ്, സജി കിളിമാനൂർ, കെ.എസ്.ഷിജുകുമാർ, റോയിജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ.ബി.ഷറഫ്, മാസ്റ്റർ ദേവരജ്ഞൻ, കുമാരി അളകനന്ദ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ, കിളിമാനൂർ യുവ കലാ സാഹിതി എന്നിവയിലെ അംഗങ്ങൾക്കൊപ്പം വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും ഈ ടെലിഫിലിമിൻ്റെ ഭാഗമാകുന്നു.
ക്യാമറ വിപിൻ കാരേറ്റ്.കിളിമാനൂരിൽ നടന്ന സ്വിച്ചോൺ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ .ബി.ഷറഫ് , കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ.മനോജ്, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സലിൽ, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എം.റാഫി, ഫ്രാക്ക് പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി, സോമരാജക്കുറുപ്പ് , അധ്യാപക സർഗവേദി സംസ്ഥാന കൺവീനർ ബിജു പേരയം, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ എസ് ഷിജു കുമാർ , പള്ളിക്കൂടം കോർഡിനേറ്റർ സജി കിളിമാനൂർ എന്നിവർ സംസാരിച്ചു