Search
Close this search box.

മുൻ പ്രഥമാധ്യാപകന്റെ ഓർമ്മയ്ക്കായി അധ്യാപക അവാർഡ് പ്രഖ്യാപിച്ചു.

IMG-20231211-WA0129

അര നൂറ്റാണ്ട് കാലം പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂൾ എന്ന പൊതു വിദ്യാലയത്തെ പ്രഥമാധ്യാപകനും , മാനേജറായും അര നൂറ്റാണ്ട് കാലം നയിച്ച പ്രഥമാധ്യാപകനായിരുന്ന പ്രഫുല്ലചന്ദ്രൻ ( അപ്പുസാർ )ന്റെ കൂട്ടായ്മയ്ക്ക് അധ്യാപക അവാർഡ് പ്രഖ്യാപിച്ചു. എൽവിഎച്ച്എസ് പിടിഎ പ്രസിഡന്റ് എം എ . ഉറൂബ്, രക്ഷാകർതൃ പ്രതിനിധികളായ അനിൽകുമാർ, അൻസാറുദ്ദീൻ, സജികുമാർ, യാസ്മിൻ സുലൈമാൻ, ഷാജി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അവാർഡ് കൈമാറിയത്.

 

പ്രഥമ അപ്പുസാർ അധ്യാപക അവാർഡിന് അർഹനായത് എൽവിഎച്ച്എസ്സിലെ മുൻ അധ്യാപകനായി ദിവാകരന് പഞ്ചായത്ത് പ്രസിഡന്റ് ടിആർ അനിൽ കൈമാറി.

കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി അധ്യാപന രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡിനർഹനായത്. ഇനി തുടർച്ചയായ വർഷങ്ങളിൽ അപ്പുസാർ ഓർമ്മദിനത്തിൽ അധ്യാപക അവാർഡ് വിതരണം ചെയ്യുമെന്ന് രക്ഷകർതൃകൂട്ടായ്മാ ഭാരവാഹികൂടിയായി എൽവിഎച്ച്എസ് പിടിഎ പ്രസിഡന്റ് എം.എ.ഉറൂബ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!