Search
Close this search box.

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ClTU) ആറ്റിങ്ങൽ വർക്കല നഗരസഭാ യൂണിറ്റുകളുടെ രക്ഷാധികാരിയായി അഡ്വ.സി.ജെ.രാജേഷ്കുമാർ ചുമതലയേൽക്കും

ei8GGV824974

തിരുവനന്തപുരം: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ്‌ ഫെഡറേഷൻ (KMCWF – ClTU) ജില്ലാ കമ്മറ്റിയിലേക്കാണ് അഡ്വ.സി.ജെ.രാജേഷ് കുമാറിനെ തിരഞ്ഞെടുത്തത്. കൂടാതെ ആറ്റിങ്ങൽ, വർക്കല നഗരസഭകളിലെ കണ്ടിജെന്റ് യൂണിറ്റുകളുടെ ചുമതലയും ഇദ്ദേഹത്തിനു നൽകാൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന സംഘടന യോഗത്തിൽ തീരുമാനമായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ ജീവിതം ആരംഭിച്ച രാജേഷ്കുമാർ 1988 ൽ ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ എസ്.എഫ്.ഐ യെ പ്രതിനിധീകരിച്ച് സ്കൂൾ ചെയർമാനും, 1993 കോളേജ് യൂണിയൻ ചെയർമാനുമായി. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ സ്ഥാനവും യൗവന കാലത്തുതന്നെ ഇദ്ദേഹത്തെ തേടിയെത്തി. 2000 ത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജനവിധി തേടിയ രാജേഷ്കുമാർ ആറ്റിങ്ങൽ നഗരസഭ കൗൺസിലിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2005 ലെ ഇലക്ഷനിൽ വിജയിച്ച ഇദ്ദേഹം നഗരസഭ ചെയർമാനായി ചുമതലയേറ്റു. ഈ കാലയളവിലാണ് ശുചീകരണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരങ്ങൾ ആദ്യമായി ആറ്റിങ്ങലിനെ തേടിയെത്തുന്നത്. സ്വരാജ്ട്രോഫി, മലയാള മനോരമയുടെ സുഹൃതകേരളം പുരസ്കാരം, കൊച്ചിൻ കുസാറ്റ് സർവ്വകലാശാലയുടെ ബെസ്റ്റ് വേസ്റ്റ് മാനേജ്മെന്റ് അവാർഡ്, പ്രവാസി സംഘടനയുടെ അവാർഡ് എന്നിവ നഗരസഭക്ക് ലഭിച്ച പുരസ്കാരങ്ങളിൽ പ്രധാനമാണ്. ഇടതുപക്ഷ വർഗ്ഗ ബഹുജന സംഘടനകളായ പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എപ്ലോയീ ഫെഡറേഷൻ ഏര്യാസെക്രട്ടറി, സഖാവ് ടി.ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, ആൾഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും രാജേഷ്കുമാർ പ്രവർത്തിച്ചു വരുന്നു. പൊതുപ്രവർത്തന രംഗത്ത് ഏറ്റെടുത്ത കർത്തവ്യങ്ങൾ വിജയകരമാക്കി മാറ്റിയ ചരിത്രമുള്ള രാജേഷ്കുമാർ ആറ്റിങ്ങൽ, വർക്കല നഗരസഭ കണ്ടിജെന്റ് യൂണിറ്റുകളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയാണ് സംഘടനാ നേതൃത്വത്തിനുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!