ആറ്റിങ്ങൽ: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള യാത്രയുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാത്തൻപാറ മുതൽ കോരാണി വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളിലും 20.12. 23 (ഇന്ന്) വൈകിട്ട് 7 മണി മുതൽ 21. 12. 23 (നാളെ) വൈകിട്ട് 7 മണി വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാകുന്നു. ആയത് ലംഘിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് മാറ്റുന്നതായിരിക്കും എന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.