മാമം ചൈതന്യ റസിഡൻസ് അസോസിയേഷന്റെയും ഐഎംഎ ചിറയിൻകീഴ് ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ ക്യാൻസർ പാലിയേറ്റീവ് കുടുംബ സംഗമം

IMG-20231226-WA0051

മാമം ചൈതന്യ റസിഡൻസ് അസോസിയേഷന്റെയും, ഐഎംഎ ചിറയിൻകീഴ് ബ്രാഞ്ചിന്റെയും സംയുക്ത  സംരംഭത്തിൽ ക്യാൻസർ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു.

 മാമം ജിവിആർ എം യുപിഎസിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റും, ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കൂടിയായ ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ  ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തിരുവനന്തപുരം റൂറൽ ഡി സി ആർ ബി അഡീഷണൽ എസ് പി ബി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർ, ഐഎംഎ പ്രസിഡന്റ് പത്മപ്രസാദ്, ഐ എം എ സെക്രട്ടറി  ജിതിൻ, ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ ബിജു എ നായർ, ജനപ്രതിനിധികൾ സാംസ്കാരിക നായകന്മാർ പങ്കെടുത്തു. യോഗത്തിന് അസോസിയേഷൻ സെക്രട്ടറി അജിതകുമാരി സ്വാഗതവും, വൈസ് പ്രസിഡണ്ട് സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി,

യോഗത്തിൽ 160 ക്യാൻസർ പാലിയേറ്റീവ് കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ  കിറ്റ്, ബെഡ്ഷീറ്റ്, വീൽ ചെയർ, വാക്കർ, സ്റ്റിക്ക്, എയർ ബെഡ്, മറ്റ് ആരോഗ്യ പരിപാലന സാധനങ്ങൾ വിതരണം ചെയ്തു, സമൂഹത്തിന്റെ വിവിധ തുറകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച അവനവഞ്ചേരി ഹൈസ്കൂളിലെ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് അനിൽകുമാർ, സേവന രംഗത്ത് തന്റേതായ കയ്യൊപ്പ് ചാർത്തിയ ഡോക്ടർ ആര്യ എസ് നായർ എന്നിവർക്ക് കർമശ്രേഷ്ഠ പുരസ്കാരം, എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിയ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസ് അവാർഡ് എന്നിവ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!